Sports

ഇവൾ നൂറ് ആൺമക്കൾക്ക് തുല്യം;അഭിമാനത്തോടെ ഹോക്കി താരത്തിന്റെ അമ്മ

“Manju”

ലക്‌നൗ: ജർമ്മൻ നിരയുടെ വലതകർത്ത് ഷോട്ട് പായിച്ച ഹോക്കി താരത്തിന്റെ പ്രകടനത്തിൽ അഭിമാനത്തോടെ അമ്മ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ഇന്ത്യൻ വനിതാ ഹോക്കി ജൂനിയർ ടീമിലെ മുംതാസ് ഖാന്റെ കരുത്തുറ്റ പ്രകടനത്തിലാണ് അമ്മ ഖ്വയ്‌സർ ജഹാൻ അഭിമാനം കൊള്ളുന്നത്. തന്റെ മകൾ തനിക്കും രാജ്യത്തിനും അഭിമാനമാണെന്നും അവൾ നൂറ് ആൺമക്കൾക്ക് തുല്യമാണെന്നും അമ്മ അഭിമാനത്തോടെ പറഞ്ഞു.

ജൂനിയർ ഹോക്കി ലോകകപ്പ് പൂൾ മത്സരത്തിൽ കരുത്തരായ ജർമ്മൻ നിരയെ തകർത്ത പ്രകടനമാണ് ഇന്ത്യൻ വനിതകൾ പുറത്തെടുത്തത്. 5-1നാണ് ഇന്ത്യ ജർമ്മൻ നിരയെ പരാജയപ്പെടുത്തിയത്. മുംതാസ് ഖാന്റെ കരുത്തുറ്റ ഒരു ഡ്രാഗ് ഷോട്ടാണ് ജർമ്മനിയുടെ വലതുളച്ച് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. 19 കാരിയായ മുംതാസ് ഖാൻ ഇന്ന് ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു. നിരത്തിൽ പച്ചക്കറികച്ചവടം നടത്തുന്ന അമ്മ വളർത്തിയ മകൾ രാജ്യത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുകയാണ് ലക്‌നൗ നിവാസികൾ.

തനിക്കെല്ലാം പെൺമക്കളല്ലേ എന്ന് പറഞ്ഞ് കളിയാക്കിയ നിരവധി പേരാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നത്. എന്നാലിന്ന് ആ മകളെ ഓർത്ത് താനും ഈ നാടും തന്നെ കളിയാക്കിയ നാട്ടുകാരും അഭിമാനിക്കുന്നുവെന്നും ഖ്വയ്‌സർ ജഹാൻ പറഞ്ഞു. പെൺകുട്ടികളെ ക്കുറിച്ചുള്ള നമ്മുടെ പൊതു ധാരണകൾ ഇത്തരം നേട്ടങ്ങൾ കണ്ടിട്ടെങ്കിലും മാറട്ടെയെന്നും ജഹാൻ പറഞ്ഞു.

Related Articles

Back to top button