Sports

റയലിനെ തളച്ച് സെവിയ; വലന്‍സിയക്ക് മികച്ച ജയം

“Manju”

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലീഗയില്‍ മികച്ച ടീമുകള്‍ക്ക് സമനില കുരുക്ക്. റയല്‍ മാഡ്രിഡും അത്ലറ്റിക് ക്ലബ്ബുമാണ് എതിരാളികളോട് സമനിലയില്‍ പിരിയേണ്ടിവന്നത്. അതേസമയം വിയ്യാറലിന് ഞെട്ടിക്കുന്ന തോല്‍വി പിണഞ്ഞു. ഈ ആഴ്ചത്തെ മത്സരങ്ങളില്‍ വലന്‍സിയ മികച്ച ജയത്തോടെ മുന്നറി. മറ്റ് മത്സരങ്ങളില്‍ ഈബറും സെല്‍റ്റാ വിഗോയും ജയം ആഘോഷിച്ചു.

റയല്‍ മാഡ്രിഡുമായി 2-2നാണ് സെവിയ സമനില പിടിച്ചത്. അതേ ഗോള്‍ വ്യത്യാസത്തിലാണ് അത്ലറ്റിക് ക്ലബ്ബിന് ഒസാസുനയോട് സമനില വഴങ്ങേണ്ടിവന്നത്. വിയ്യാ റയലിനെ 4-2ന് അട്ടമറിച്ച് സെല്‍റ്റാ വിഗോ തകര്‍പ്പന്‍ ജയം ആഷോഷിച്ചപ്പോള്‍ ഗെറ്റാഫയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഈബറും മുന്നേറിയപ്പോള്‍ വലന്‍സിയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വല്ലാഡോലിഡിനെ തോല്‍പ്പിച്ചു.

റയല്‍ സെവിയ മത്സരത്തില്‍ തുടക്കഗോള്‍ സെവിയക്ക് വേണ്ടി 24-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോയുടെ വകയായിരുന്നു. 67-ാം മിനിറ്റില്‍ റയലിനായി മാര്‍കോ അസെന്‍സോ സമനില പിടിച്ചു. എന്നാല്‍ 78-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ഇവാന്‍ റാക്കിറ്റിച്ച് സെവിയയെ മുന്നിലെത്തിച്ചു. അവസാന നിമിഷത്തിലെ അധിക സമയത്ത് ഈഡന്‍ ഹസാര്‍ഡിലൂടെ റയല്‍ തോല്‍ക്കാതെ രക്ഷപെട്ടു.

Related Articles

Back to top button