KeralaKozhikodeLatest

മഹിമ നഗറില്‍ കളിസ്ഥലം ഒരുക്കി മഹിമ വാടസ് ഗ്രൂപ്പ്

“Manju”

കോഴിക്കോട് : പേരമ്പ്രയില്‍ മഹിമ നഗറില്‍ കുട്ടികള്‍ക്ക് കളിസ്ഥളം ഒരുക്കി യൂത്ത് കോണ്‍ഗ്രസ് മഹിമ വാട്സ് ഗ്രൂപ്പ്. കാടുപടലങ്ങള്‍ പിടിച്ചു കിടക്കുന്ന മുതലാട എന്ന വിജനമായി ഒഴിഞ്ഞ് കിടക്കുന്ന സ്ഥലമാണ് പ്രവര്‍ത്തകര്‍ ഇതിനായി കുട്ടികള്‍ക്കായി ഒരുക്കി കൊടുത്തത്. ജെ.സി.ബി. എന്ന യന്ത്രസഹായത്തോടൊപ്പം പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും സജീവ പങ്കാളിത്തമാണ് ഇത്തരത്തില്‍ മഹനീയ കര്‍മ്മത്തിന് വേദിയൊരുക്കിയത്. ഇവിടെ ജാതിമത ഭേദമന്യേ, രാഷ്ട്രീയ ദേദമന്യേ ഏവര്‍ക്കും കളിക്കാവുന്നതാണെന്നും നാടി െന്റ കൂട്ടായ്മയും ഇന്നത്തെതുപോലെ എന്നു നിലനിര്‍ത്താന്‍ സഹായകരമാകുമെന്നും മഹിമ വാട്സ് ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ഉന്നത രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപെട്ടു. ഏവരും ഈ മനോഹരമായ കളിസ്ഥലം പരമാവധി പ്രയോജനപെടുത്തണമെന്നും വാര്‍ഡ് മെമ്പര്‍ ഇ.ടി.സരീഷ് അറിയിച്ചു.

മുതലാട എന്ന വിജനമായ സ്ഥലത്തേയ്ക്ക് വഴിയൊരുക്കുന്നതിന് വേണ്ടി മറ്റു സ്ഥലമുടങ്ങളെ ശ്രീ. ഇ.ടി.സരീഷ്, ശ്രീ. ഇ.ടി.രവീന്ദ്രന്‍, ശ്രീ. ജിനി മഹിമ തുടങ്ങിയവരോടൊപ്പം മറ്റു പ്രദേശവാസികളുടെയും നിരന്തരമായ ഇടപെടലുകളാണ് കളിസ്ഥലം ലഭ്യമാകുന്നതില്‍ നിര്‍ണ്ണായക പങ്കുകൈക്കൊണ്ടെന്നും മഹിമ വാട്സ് ഗ്രപ്പ് വിലയിരുത്തി.

Related Articles

Back to top button