IndiaLatest

സമ്മാനവുമായി രാംചരണ്‍

“Manju”

ഹൈദരാബാദ്: ജൂനിയര്‍ എന്‍ ടി ആറിനെയും രാം ചരണെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ‘ആര്‍ ആര്‍ ആര്‍’ മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതുവരെ 900 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ വിജയം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാം ചരണ്‍ ആഘോഷിക്കുന്നത്. അവര്‍ക്ക് സമ്മാനം നല്‍കാനും നടന്‍ മറന്നില്ല. പത്ത് ഗ്രാമിന്റെ സ്വര്‍ണ നാണയം വീതമാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. ആര്‍ ആര്‍ ആര്‍ എന്ന് എല്ലാ നാണയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ട് ലക്ഷം രൂപയാണ് സമ്മാനത്തിനായി ചെലവാക്കിയത്. ക്യാമറ സഹായികളും അക്കൗണ്ടന്റുമാരടക്കം 35 ടെക്‌നീഷ്യന്മാരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

Related Articles

Back to top button