KottayamLatest

വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി

“Manju”

കോട്ടയം:  മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി ഉണ്ട് എന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയത്.
വാവാ സുരേഷിനെ വിളിക്കുമ്പോള്‍ തലയാട്ടി വിളികേള്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വാവാ സുരേഷ് മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കഴിഞ്ഞ പുലര്‍ച്ചെ രണ്ടു മണി മുതലാണ് വാവസുരേഷിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷാവഹമായ പുരോഗതി ഉണ്ടായത്. ഇന്നലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. രക്തസമ്മര്‍ദവും സാധാരണനിലയില്‍ ആയെന്ന് മെഡിക്കല്‍ കോഡ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

Related Articles

Back to top button