KeralaLatest

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍ ; ജാഗ്രതാ നിര്‍ദേശം

“Manju”

പാലക്കാട് പറമ്പിക്കുളം റിസര്‍വോയറിൽ ഷട്ടറുകൾ തകരാറിലായി. പെരിങ്ങൾക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ബാക്കി ഷട്ടറുകളും ഘട്ടം ഘട്ടമായി തുറക്കും. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുക. ചാലക്കുടി പു‍ഴയോരത്ത് ജാഗ്രതാ നിർദേശം.

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി. 3 ഷട്ടറുകളിൽ ഒരെണ്ണം തനിയെ തുറക്കുകയായിരുന്നു. 3 ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നു വച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ തനിയെ കൂടുതൽ ഉയരുകയായിരുന്നു. പെരിങ്ങൽക്കുത്തിലേക്ക് 20,000 ക്യുമെക്സ് വെള്ളം ഒ‍ഴുകിയെത്തുന്നുണ്ട്.

ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ 6 ഷട്ടറുകൾ തുറന്നു. പറമ്പിക്കുളത്ത് സാങ്കേതിക തകരാറാണെന്ന് അധികൃതർ വ്യക്തമാക്കി. ചാലക്കുടി പു‍ഴയോരത്ത് ജാഗ്രതാ നിർദേശം. പു‍ഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യത.

 

Related Articles

Back to top button