KeralaLatest

ഇന്നും നാളെയും ഭൗമകാന്തിക കൊടുങ്കാറ്റിന് സാധ്യത

“Manju”

സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് പ്ലാസ്മ ഫിലമെന്റുകള്‍ തെറിക്കുന്നതിന്റെ ഫലമായി ഇന്നും നാളെയും സൗരവികരണ കൊടുങ്കാറ്റ് (സോളാര്‍ റേഡിയേഷന്‍ സ്റ്റോം) ഉണ്ടാകുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (നോവ) കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പ്രവചിച്ചു.

ഇതുമൂലം നാളെ ചെറിയ തോന്നില്‍ ഭൗമകാന്തിക കൊടുങ്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്.
സൂര്യനില്‍ S22W30ന് സമീപത്തായി കേന്ദ്രീകരിച്ചിരിക്കുന്ന വിസ്ഫോടനം മൂലം ഉണ്ടാകുന്ന കൊറോണല്‍ മാസ് ഇജക്ഷന്റെ (സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങള്‍) ഫലമായി ഭൂമിയില്‍ ചെറിയ തോന്നില്‍ ഭൗമകാന്തിക കൊടുങ്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഭൗമകാന്തിക കൊടുങ്കാറ്റ് നാളെ വരെ നീളാന്‍ സാധ്യതയുണ്ട്. ഇത് പവര്‍ ഗ്രിഡുകളിലെ ഏറ്റക്കുറച്ചിലുകള്‍ക്കും നമ്മുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിന് വരെ കാരണമായേക്കാം.
ഇതാദ്യമായല്ല ഭൗമകാന്തിക കൊടുങ്കാറ്റ് ഭൂമിയില്‍ പതിക്കുന്നത്. സൂര്യന്‍ അതിന്റെ പുതിയ സൗരചക്രം പടിത്തുയര്‍ത്തുന്നതിനാല്‍ ‌ബഹിരാകാശത്തെ കാലാവസ്ഥ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിക്കപ്പെടുന്ന ഭൗമകാന്തിക കൊടുങ്കാറ്റ് ലഘുവായ ഒന്നാണ്.

Related Articles

Back to top button