Latest

പാറകളെ മഴയാക്കുന്ന ഗ്രഹം കണ്ടെത്തി ഹബിൾ ദൂരദർശിനി

“Manju”

ബഹിരാകാശത്ത് നിഗൂഢമായി നിലക്കൊള്ളുന്ന രണ്ട് ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഹബിൾ ദൂരദർശിനി. ഇതിലൊന്ന് മഴയിൽ ജലാംശമില്ലാത്ത ഗ്രഹമാണെന്നും അവിടെ പാറമഴയാണ് പെയ്യുന്നതെന്നും ഹബിൾ ദൂരദർശിനിയിലൂടെ ശാസത്രലോകം കണ്ടെത്തി.

ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നാസ സ്ഥാപിച്ച ബഹിരാകാശ ദൂരദർശിനിയാണ് ഹബിൾ. ബഹിരാകാശത്തെ നിഗൂഢതകളെ കണ്ടുപിടിക്കുന്ന ഹബിൾ ദൂരദർശിനി കഴിഞ്ഞ 30 വർഷമായി വിവിധ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്നുണ്ട്.

ഇത്തരത്തിൽ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെയാണ് ഹബിൾ കണ്ടെത്തിയിരിക്കുന്നത്. ഇവയിലൊന്ന് വ്യാഴത്തോട് സാമ്യമുള്ള ഗ്രഹമാണ്. ഇവിടെ ഉയർന്ന താപനിലയാണുള്ളത്. ടൈറ്റാനിയം പോലുള്ള ശക്തമായ ലോഹങ്ങളെ പോലും നീരാവിയാക്കി മാറ്റാൻ കഴിയുന്ന താപനിലായണിവിടെയുള്ളത്.

ഇനി രണ്ടാമതായി കണ്ടെത്തിയ ഗ്രഹത്തിൽ അസാധാരാണമായ മഴയാണ് പെയ്യുന്നതെന്ന് കണ്ടെത്തി. പാറകൾ ബാഷ്പീകരിക്കപ്പെട്ടാണ് മഴയായി പെയ്യുന്നത് എന്നതിനാൽ മഴയിൽ ജലാംശം ഇല്ലെന്നതാണ് സവിശേഷത.

ഈ നിഗൂഢ ഗ്രഹങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾ രണ്ട് വ്യത്യസ്ത പേപ്പറുകളിലായി ജ്യോതിശാസ്ത്രജ്ഞർ വിവരിച്ചിട്ടുണ്ട്. ബഹിരാകാശത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് കൂടുതൽ സഹായകരമാകുന്നതാണ് ഈ കണ്ടെത്തലെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഇത്തരത്തിൽ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിരവധി കണ്ടെത്തലുകളാണ് ഹബിൾ ദൂരദർശിനി നടത്തിയിട്ടുള്ളത്. ഇന്നുവരെ രൂപകൽപന ചെയ്തിട്ടുള്ളതിൽ വെച്ച് ബഹിരാകാശ യാത്രക്കാർക്ക് കേടുപാടുകൾ ശരിയാക്കാൻ സാധിക്കുന്ന ഏക ദൂരദർശിനിയാണിത്.

Related Articles

Back to top button