India

750 കോടിയുടെ അധിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ

“Manju”

ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽ വേ. തീവണ്ടി സർവ്വീസുകൾ പുന:രാരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വൻ സാമ്പത്തിക നേട്ടമാണ് റെയിൽവേയ്ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായ മൊത്തവരുമാനം ഇക്കുറി മറികടന്നിട്ടുണ്ട്.

750 കോടിയുടെ അധിക വരുമാനമാണ് ഈ സാമ്പത്തിക വർഷത്തിൽ റെയിൽവേയ്ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 97,342 കോടിയായിരുന്നു വരുമാനം. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 98,098 കോടിയായാണ് ഉയർന്നിരിക്കുന്നത്. ചരക്കു നീക്കത്തിലൂടെയുള്ള വരുമാനത്തിലും ഇക്കുറി വർദ്ധനവുണ്ടായിട്ടുണ്ട്. 206 കോടി രൂപയുടെ അധികവരുമാനമാണ് ചരക്ക് നീക്കത്തിലൂടെ റെയിൽവേയ്ക്ക് ഈ വർഷം ഉണ്ടായിരിക്കുന്നത്.

നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് റെയിൽവേ സാമ്പത്തിക നില ഉയർത്തിയിരിക്കുന്നത്. തീവണ്ടി സർവ്വീസുകൾ പുന:രാരംഭിച്ച ശേഷം വരുമാന നേട്ടത്തിനായി  വേഗം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നിരവധി പരിഷ്‌കാരങ്ങൾ റെയിൽവേ വരുത്തിയിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് വരുമാനം വർദ്ധിച്ചതെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button