IndiaKeralaLatest

നിയമസഭ തിരെഞ്ഞെടുപ്പില്‍ എന്‍എസ്‌എസിനെ കൂടെക്കൂട്ടാന്‍ ബിജെപി, സുകുമാരന്‍ നായരുമായി മോദി ചര്‍ച്ച നടത്തിയേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി
എന്‍എസ്‌എസിനെ ഒപ്പം നിര്‍ത്തി കളം പിടിക്കാന്‍ ബിജെപി നീക്കം.നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് എന്‍എസ്‌എസ് വോട്ട് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കം.

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും എന്‍എസ്‌എസ് നന്ദി പ്രകടിപ്പിച്ചതാണ് ബിജെപി ആയുധമാക്കുന്നത്നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്‌എസിനെ കൂടി ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത കേരള സന്ദര്‍ശനത്തില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related Articles

Back to top button