KeralaLatest

ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

“Manju”

ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു  | result|britain|COVID

ശ്രീജ.എസ്

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരുടെ വിദഗ്ധ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളമെന്നും, അതിനാല്‍ വാക്സിന്റെ കാര്യത്തില്‍ മുന്‍ഗണന വേണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button