KeralaLatest

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 21 പേര്‍ക്ക് പരിക്ക്

“Manju”

തൃശൂര്‍ : വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 21 പേര്‍ക്ക് പരിക്കേറ്റു. വര്‍ക്കലയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരില്‍ അഞ്ചു പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആരുടേയും പരുക്ക് ഗുരുതരമല്ല. ട്രാഫിക് നിയന്ത്രണത്തിന്റെ ബോര്‍ഡ് കണ്ട ഉടനെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു.

Related Articles

Back to top button