KeralaKozhikodeLatest

രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ന് സദ്ഭാവനാ ദിനമായി ആചരിച്ചു.
കോട്ടപ്പള്ളിയിൽ നടന്ന പരിപാടിയിൽ വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. ഇ.ഐ.എ നിയമ ഭേദഗതിക്കെതിരായുള്ള രാജ്യവ്യാപകമായി യൂത്ത്കോൺഗ്രസ് നടത്തുന്ന കേമ്പയിനിൻ്റെ ഭാഗമായി ‘രാജീവ് സ്മൃതി’ വൃക്ഷത്തെ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത്മലോൽ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് വി കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. മഹേഷ് പി എം, ഷുഹൈബ് ഒന്തത്ത്, അനീഷ് കോട്ടപ്പള്ളി, ജാബിർ വി കെ സി , എം വി ആഷിഖ് , വൈശാഖ് കയ്യാല എന്നിവർ നേതൃത്വം നൽകി.

 

Related Articles

Back to top button