KeralaLatest

സന്തോഷ് ട്രോഫി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

“Manju”

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വില്‍പ്പന ഫുട്‌ബോള്‍താരം ആഷിഖ് കുരുണിയന്‍ ഉദ്ഘാടനംചെയ്തു. മുണ്ടുപറമ്പ് സംഘാടകസമിതി ഓഫീസില്‍ പാലോളി അബ്ദുറഹ്മാന്‍, കെ.പി.എം. മുസ്തഫ, ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ് എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി..പി. കസേര, വി..പി. ഗ്രാന്‍ഡ് എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്. ജില്ലയിലെ സഹകരണ ബാങ്കുകളിലൂടെയാണ് ടിക്കറ്റുകളുടെ വിതരണം നടക്കുക.

തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, അരീക്കോട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, ഏടരിക്കോട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, എടവണ്ണ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, നിലമ്പൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, വണ്ടൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, വേങ്ങര സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, കോട്ടയ്ക്കല്‍ അര്‍ബന്‍ ബാങ്ക്, കോഡൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും.

Related Articles

Back to top button