KeralaLatest

ദുബായിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

“Manju”

വി എം സുരേഷ് കുമാർ

വടകര: വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ 18 ന് ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെപ്പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് വടകര പെരുവാട്ടുംതാഴ പുതിയ പുരയില്‍ പി.ടി.ലയനയാണ് വടകര പോലിസില്‍ പരാതി നല്‍കിയത്. 48 കാരനായ ഭര്‍ത്താവ് പ്രദീപ്ചന്ദ്രന്‍ ദുബൈയിലോ തിരിച്ച് വീട്ടിലോ എത്തിയിട്ടില്ലെന്ന് ഏപ്രില്‍ 23 ന് നല്‍കിയ പരാതിയില്‍ പറയുന്നു.
ക്രൈം നമ്പര്‍ 469 / 2020 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വലതു കണ്ണിനു താഴെ കറുത്ത മറുകും നെറ്റിയുടെ വലതു ഭാഗത്ത് മുറിവുണങ്ങിയ പാടും ഉള്ള വെളുത്ത നിറമുള്ള തടിച്ച ആളാണ് പ്രദീപ് ചന്ദ്രന്‍. ഏകദേശം 178 സെ.മീ ഉയരമുണ്ട്. എസ്‌ഐ കെ ജയരാജനാണ് അന്വേഷണ ചുമതല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പൊലീസ് സ്റ്റേഷനിലെ 0494 2524206, 8547978199 എന്നീ നമ്പറുകളില്‍ എതിലെങ്കിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button