KeralaLatest

വിപണി വിലയ്ക്ക് ഇന്ധനം നല്‍കണമെന്ന് ഹെെക്കോടതി

“Manju”

കൊച്ചി: കെ.എസ്.ആര്‍.ടി.സി യ്ക്ക് ആശ്വാസമായി ഇന്ധനവിലയില്‍ സുപ്രധാന വിധിയുമായി ഹെെക്കോടതി. വിപണി വിലയ്ക്ക് ഇന്ധനം കെ.എസ്.ആര്‍.ടി.സി യ്ക്ക് നല്‍കണമെന്ന് കോടതി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ബള്‍ക്ക് യൂസേഴ്‌സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി യുടെ പക്കല്‍ നിന്ന് കമ്പനികള്‍ അധിക നിരക്ക് ഈടാക്കിയിരുന്നു. സാധാരണ നിരക്കിനേക്കാള്‍ ലിറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നല്‍കിയിരുന്നത്.

അധിക നിരക്ക് ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി യ്ക്ക് ആശ്വാസം പകരുന്ന വിധിയെന്ന് മന്ത്രി പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button