KeralaLatest

സ്വിഫ്റ്റ് യാത്രക്കാരന്‍ കഞ്ചാവുമായി പിടിയില്‍

“Manju”

വയനാട്: മുത്തങ്ങയില്‍ കെ-സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പതിവ് പരിശോധനക്കിടെയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.
ബംഗളൂരുവിലേക്ക് കന്നി യാത്ര പോയി മടങ്ങിവരുന്നതിനിടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ബസില്‍ പരിശോധന നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ വി.ആര്‍. ബാബുരാജ്, സുരേഷ് വെങ്ങാലി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഏപ്രില്‍ 11ന് ഫ്‌ളാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇന്ന് തൃശൂര്‍ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ് ഇടിച്ച്‌ തമിഴ് നാട് സ്വദേശി മരിച്ചിരുന്നു. തമിഴ്നാട് സ്വദേശി പരസ്വാമി ആണ് മരിച്ചത്. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ഇയാളെ ബസ് ഇടിക്കുകയായിരുന്നു .
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് ഇയാളെ ഇടിച്ചത്. അമിത വേഗതയിലായിരുന്നു വാഹനം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ പുതിയതായി സര്‍വീസ് ആരംഭിച്ചതാണ് കെ സ്വിഫ്റ്റ്. ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ രണ്ട് ബസുകള്‍ അപകടത്തില്‍ പെട്ടിരുന്നു. ഏപ്രില്‍ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്ബലത്ത് വെച്ചും, ഏപ്രില്‍ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചിരുന്നത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്ക് പോയ ബസാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്ബലത്തു വെച്ച്‌ എതിരെ വന്ന ലോറി ബസില്‍ ഉരസുകയായിരുന്നു. ഈ അപകടത്തില്‍ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് രണ്ടാമത് അപകടത്തില്‍ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയില്‍ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതില്‍ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു.

Related Articles

Back to top button