IndiaLatest

ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മുന്നില്‍

“Manju”

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബാലിഗഞ്ച് (ബംഗാള്‍), ഖൈരാഗഡ് (ഛത്തീസ്ഗഡ്), ബോച്ഹ (ബിഹാര്‍), കോലാപൂര്‍ നോര്‍ത്ത് (മഹാരാഷ്ട്ര) എന്നീ നിയമസഭ സീറ്റുകളിലും ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ സീറ്റിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രശസ്ത നടനുമായ ശത്രുഘ്നന്‍ സിന്‍ഹ 10000ല്‍ പരം വോട്ടിന് ലീഡ് ചെയ്യുന്നതായാണ് ഒടുവിലത്തെ വിവരം. മുന്‍ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ബാലിഗഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. സി.പി.എം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമാണ് രണ്ടാം സ്ഥാനത്തുമാണ്.

Related Articles

Back to top button