IndiaLatest

വിവിധ ദൗത്യങ്ങള്‍ക്കായി ഐഎസ്‌ആര്‍ഒയുമായി സഹകരിക്കാനൊരുങ്ങി സൗദി അറേബ്യ

“Manju”

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെ ഐഎസ്‌ആര്‍ഒയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്‌ക്കാനൊരുങ്ങി സൗദി അറേബ്യ. നിയോം സിറ്റിയില്‍ ഭരണാധികാരി സല്‍മാൻ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാന്ദ്രദൗത്യം വിജയമായതിനെ തുടര്‍ന്നാണ് സൗദി ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിലേക്ക് കടന്നത്.

ഇതിന് മുന്നോടിയായി ഐഎസ്‌ആര്‍ഒയുമായി ഒപ്പ് വെയ്‌ക്കുന്നതിനും പ്രത്യേക ചുമതലകള്‍ നല്‍കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണത്തിനായി ഐഎസ്‌ആര്‍ഒയുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിനായി സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുല്ല അല്‍സവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനല്‍ വര്‍ക്ക് മേഖലയില്‍ പരസ്പര സഹകരണത്തിന് കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും സൗദിയിലെ ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനായി ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button