InternationalLatest

എതിര്‍പ്പ് തള്ളി ഫ്യൂച്ചര്‍ റീട്ടെയില്‍

“Manju”

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് ആസ്തികള്‍ വില്‍ക്കുന്നത് വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമായി അടുത്ത ആഴ്ച നടത്തുന്ന ഓഹരി ഉടമകളുടെയും, വായ്പാദാതാക്കളുടെയും കൂടിക്കാഴ്ച്ചകള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ (എഫ്‌ആര്‍എല്‍) അറിയിച്ചു.റിലയന്‍സുമായുള്ള നിര്‍ദിഷ്ട 24,713 കോടി രൂപയുടെ കരാറിനെ എതിര്‍ക്കുന്ന ആമസോണ്‍, ഇത്തരം ചര്‍ച്ചകള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. കരാറിന് അംഗീകാരം തേടാന്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ഏപ്രില്‍ 20 ന് ഓഹരി ഉടമകളുടെയും, ഏപ്രില്‍ 21 ന് വായ്പാദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഫയല്‍ ചെയ്ത സ്‌കീം ഓഫ് അറേഞ്ച്‌മെന്റ് പരിഗണിക്കുന്നതിനും, അംഗീകരിക്കുന്നതിനും 2022 ഫെബ്രുവരി 28 ലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് മീറ്റിംഗുകള്‍ നടക്കുന്നതെന്ന് എഫ്‌ആര്‍എല്‍ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

Related Articles

Back to top button