KeralaLatest

വൈദ്യനെ വെട്ടിനുറുക്കി പുഴയില്‍ തള്ളി; വ്യവസായി അറസ്റ്റില്‍

“Manju”

മലപ്പുറം: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. കര്‍ണാടക മൈസുരു രാജീവ് നഗറിലെ പാരമ്ബര്യ വൈദ്യനായ ഷാബാ ശരീഫിനെയാണ് (60) കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫ് പിടിയിലായി.
മുക്കട്ടയില്‍ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച കേസിലെ പരാതിക്കാരനാണ് പ്രതി. മലപ്പുറം നിലമ്ബൂര്‍ മുക്കട്ടയിലെ താമസക്കാരനായ ഷൈബിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു.
ഒരു വര്‍ഷത്തിലധികം വീടിനുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച്‌ പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. വൈദ്യനെ തട്ടിക്കൊണ്ടുവന്നായിരുന്നു ഷൈബിന്‍ ബന്ദിയാക്കിയത്. 2020ലാണ് കൊലപാതകം നടന്നത്. മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സരീതി തട്ടിയെടുക്കാനാണ് വൈദ്യനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

Related Articles

Back to top button