IndiaLatest

മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി

“Manju”

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി നേതാവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ രംഗത്ത്.ഭഗവന്ത് മാന്‍ മദ്യപിച്ച്‌ ഗുരുദ്വാരയില്‍ പ്രവേശിച്ചെന്നാണ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ ആരോപണം. ഇത് സംബന്ധിച്ച്‌ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.തന്റെ പരാതിയില്‍ നടപടി എടുക്കാന്‍ അദ്ദേഹം പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറലിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ട്വിറ്ററിലൂടെ തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ തന്റെ പരാതിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു, ‘ഗുരുദ്വാര ദംദാമ സാഹിബില്‍ മദ്യപിച്ച്‌ പ്രവേശിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാനിനെതിരെ പൊലീസ് പരാതി നല്‍കി. എന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പറഞ്ഞു.

Related Articles

Back to top button