KeralaLatestThiruvananthapuram

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ നഴ്സുമാര്‍; ആരോഗ്യവകുപ്പിന്റെ പഠനം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ നഴ്സുമാരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം. ജൂലൈ 11 മുതല്‍ 31 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. രോഗ ബാധിതരായ 441 ആരോഗ്യ പ്രവര്‍ത്തകരില്‍ 148പേര്‍ നഴ്സുമാരാണ്. ജൂലൈയില്‍ കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ 33% നഴ്സുമാരായിരുന്നു. 22% ഡോക്ടര്‍മാരും. 19% നഴ്സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ജീവനക്കാര്‍.

രോഗബാധിതരായ 98 ഡോക്ടമാരില്‍ 74പേരും സര്‍ക്കാര്‍ ഡോക്ടര്‍മാരാണ്. ആശുപത്രി ജീവനക്കാര്‍ 85 , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ 20 , ആശാ പ്രവര്‍ത്തകര്‍ 17, പാരാമെഡിക്കല്‍ ജീവനക്കാര്‍ 46, മറ്റ് ഓഫിസ് ജീവനക്കാര്‍ 28 എന്നിങ്ങനെയാണ് രോഗം ബാധിച്ച മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം.

തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണു കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായത്. പാലക്കാട്ടാണു കുറവ്. കോവിഡ് ബാധിതരെ പരിചരിച്ചവരാണ് 58 ശതമാനവും. കോവിഡ് ബാധിതരായ ഡോക്ടര്‍മാരില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളിലാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 34.9 ശതമാനം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സെന്‍റിനല്‍ സര്‍വേ വഴി 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിനിടെ സംസ്ഥാനത്ത് നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയി രോഗം സ്ഥിരീകരിച്ച 227 പേരില്‍ 8 പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ നിന്ന് രോഗം കിട്ടിയതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button