ന്യൂഡൽഹി• പ്രഭാത വ്യായാമത്തിനിടെ മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വിലയേറിയ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പിനൊപ്പം പങ്കുവച്ച വിഡിയോക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ചേർത്തിട്ടുണ്ട്.
https://www.facebook.com/SanthigiriNews/posts/1672785842885203
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ വച്ചാണ് മയിലുകൾക്ക് ഭക്ഷണം നൽകുന്നത്. പ്രഭാത വ്യായാമത്തിനിടെ മയിലുകൾക്ക് ഭക്ഷണം നൽകുന്നത് പതിവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.