LatestThiruvananthapuram

ആരോഗ്യ മേഖലയ്ക്ക് 2629 കോടി രൂപ

“Manju”

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. വിവിധ പദ്ധതികള്‍ക്കും ആശുപത്രികളുടെ നവീകരണത്തിനായി 2629 കോടി രൂപയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് ബജറ്റില്‍ വകയിരുത്തിയത്.

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ കൈപിടിച്ചുയര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, മെഡി.കോളേജുകള്‍ക്കും തിരുവനന്തപുരത്തെ ഓഫ്താല്‍മോള്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിനുമായി 287 കോടിയും ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് 30 കോടിയും വകയിരുത്തി. വയോജനങ്ങള്‍ക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി വകയിരുത്തി. തോന്നയ്ക്കലില്‍ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീന്‍ ​ഗവേഷണത്തിനുമായി അന്‍പത് കോടി രൂപ നീക്കിയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ആ‍ര്‍.സി.സിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയര്‍ത്തും. പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി വകയിരുത്തി. സാമൂഹിക പങ്കാളിത്തത്തോടെ ക്യാന്‍സ‍ര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പുതിയ പദ്ധതി പ്രഖ്യാപിക്കും.

കൊച്ചി ക്യാന്‍സ‍ര്‍ സെന്ററിന് 14.5 കോടിയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ നടന്നു കൊണ്ടിരിക്കുന്ന നവീകരണത്തിനായി, 28 കോടി രൂപ രൂപയും വകയിരുത്തി. നിലവില്‍ 427 കോടി ചിലവഴിച്ച്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button