IndiaLatest

ഇഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങാന്‍ പതിവായി നദി നീന്തി കടന്ന് ബംഗ്ലാദേശി ബാലന്‍

“Manju”

ഷല്‍ദാ : ഇഷ്ടപ്പെട്ടവയെ സ്വന്തമാക്കാന്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ നമ്മള്‍ തയാറാകാറുണ്ട്. അതിപ്പോള്‍ എത്ര ചെറിയ കാര്യമാണെങ്കിലും.
എന്നാല്‍ എവിടെ വാര്‍ത്തയാകുന്നത് തനിക് ഇഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങാന്‍ പോകുന്ന ഒരു ബംഗ്ലാദേശി ബാലന്റെ കഥയാണ്. ഒരു ചോക്ലേറ്റ് വാങ്ങുന്നതില്‍ എന്താ ഇത്ര വാര്‍ത്ത എന്നാണ് ചിന്തിക്കുന്നതെങ്കില്‍ അവിടെയാണ് ട്വിസ്റ്റ്. ഇഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങാന്‍ ഈ ബാലന്‍ നീന്തി കടക്കുന്നത് ഇന്ത്യന്‍ അതിര്‍ത്തിയാണ്.
ബംഗ്ലാദേശ് ഗ്രാമത്തിലെ താമസക്കാരനായ ഇമാന്‍ ഹൊസൈന്‍ എന്ന കുട്ടിയാണ് തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ചോക്ലേറ്റ് വാങ്ങുന്നതിനായി ഷല്‍ദാ നദി പതിവായി നീന്തിക്കടന്നിരുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അന്താരാഷ്‌ട്ര അതിര്‍ത്തിയാണീ നദി. ത്രിപുരയിലെ സിപാഹിജാല ജില്ലയിലെ ഒരു കടയില്‍ നിന്നാണ് ചോക്ലേറ്റ് വാങ്ങിയിരുന്നത്. രാജ്യങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന മുള്ളു വേലിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞുകയറുകയും തിരികെ അതേ പോലെ തന്നെ വീട്ടിലേയ്ക്ക് മടങ്ങുകയുമാണ് ഇമാന്റെ പതിവ്.
ഈ സാഹസിക യാത്ര ഒടുവില്‍ ഇമാന്റെ അറസ്റ്റിലാണ് അവസാനിച്ചത്. അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) പിടികൂടിയതോടെ ഈ ബാലന്റെ പതിവായുള്ള സാഹസികതയും അവസാനിച്ചു. ബംഗ്ലാദേശിലെ കൊമില്ല ജില്ലയില്‍ താമസിക്കുന്ന കുട്ടി ചോക്ലേറ്റ് വാങ്ങുന്നതിനായി ഇന്ത്യയിലേക്ക് വരുന്നതാണെന്ന് സമ്മതിച്ചു. ഇമാന്റെ പക്കല്‍ നിന്നും 100 ബംഗ്ലാദേശി ടാക്ക മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. നിയമവിരുദ്ധമായി ഒന്നും കൈവശം വെച്ചിട്ടില്ലെങ്കിലും സാധുവായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button