KeralaLatest

പൂലന്തറ വാർഡിൽ മാസ്കുകൾ വിതരണം ചെയ്തു.

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ: കോവിഡ് പ്രതിരോധത്തി ന്റെഭാഗമായി വാർഡുതല ആരോഗ്യശുചിത്വ സമിതി യുടെ നേതൃത്വത്തിൽ മാണിക്കൽ പഞ്ചായത്തിലെ പൂലന്തറ വാർഡിലെ വീടുകളിലെ എല്ലാ അംഗങ്ങൾക്കും പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകൾ വിതരണം ചെയ്തു.

കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ മാസ്കുകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. മാസ്കുകളുടെ വിതരണോൽഘാടനം പൂലന്തറ വാർഡ് മെമ്പർ ശ്രീമതി സുധാമണി എസ് , മാണിക്കൽ പഞ്ചായത്ത് ഭരണസമിതി അംഗം അഡ്വക്കേറ്റ് എസ് രാധാകൃഷ്ണന് നൽകി നിർവഹിച്ചു, ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ജി, ജി പി എച്ച് എൽ വിജയലക്ഷ്മി ആർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button