IndiaLatest

ഒരൊറ്റ വീഡിയോയിലൂടെ അച്ഛന്റെ കച്ചവടം ഡബിളാക്കി; കൊച്ചുമിടുക്കന്‍

“Manju”

ഹൈദരാബാദ്:മാര്‍ക്കറ്റിംഗിന് പറ്റിയ ഏറ്റവും നല്ല പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയയാണ്. തങ്ങളുടെ ബിസിനസ് ലാഭത്തിലാക്കാന്‍ വേണ്ടി യൂട്യൂബ് വീഡിയോയിലൂടെയും മറ്റും നിരവധി പേര്‍ രംഗത്തെത്താറുണ്ട്. അത്തരത്തില്‍ തന്റെ അച്ഛന്റെ കച്ചവടം മെച്ചപ്പെടുത്താനായി ഒരു പത്തുവയസുകാരന്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്.
മുഹമ്മദ് അദ്നാന്‍ എന്ന ഹൈദരാബാദുകാരന്‍ വീഡിയോയിലൂടെ പിതാവിന്റെയും തന്റെയും ജീവിതം മാറ്റിമറിച്ചത്. ചിക്കന്‍ ഹലീം വില്‍ക്കുന്ന തന്റെ അച്ഛന്റെ കട പരിചയപ്പെടുത്തിക്കൊണ്ടാണ് കുട്ടി വീഡിയോ ചെയ്തത്. ബോറാബന്ധയില്‍ ചിക്കന്‍ ഹലീം വില്‍ക്കുന്ന തന്റെ അച്ഛന്റെ കട എല്ലാവരും സന്ദര്‍ശിക്കണമെന്ന് മാത്രമാണ് മുഹമ്മദ് പറഞ്ഞത്.
നെയ്യ്, കശുവണ്ടിപ്പരിപ്പ്, വറുത്തെടുത്ത സവാള, ഷെര്‍വ എന്നിങ്ങനെ കടയിലെ സാധനങ്ങളെല്ലാം കുട്ടി പരിചയപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ നിരവധി ഷെയര്‍ ചെയ്‌തോടെ കടയിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തിതുടങ്ങി. പിതാവിനെ സഹായിക്കാനുള്ള കുട്ടിയുടെ പ്രയത്നത്തെ ഒരുപാടാളുകള്‍ അഭിനന്ദിക്കുന്നുണ്ട്.

Related Articles

Back to top button