InternationalLatest

ദക്ഷിണ കൊറിയയില്‍ കോവിഡ് വ്യാപനം കൂടുന്നു

“Manju”

സിയോള്‍: ദക്ഷിണ കൊറിയയില്‍ കോവിഡ് വ്യാപനം കൂടുന്നു. രാജ്യത്ത് 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് പ്രതിദിനം 1.95 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

166 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21,520 ആയി. നിലവില്‍ ഗുരുതരാവസ്ഥയില്‍ 808 പേരാണുള്ളത്. ഒമിക്രോണിന്റെയും ഉപവകഭേദമായ ബി.എ2വിന്റേയും വ്യാപനമാണ് ദക്ഷിണ കൊറിയയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത്.

Related Articles

Back to top button