IndiaLatest

15-18 വയസിനിടയിലുള്ള 55 ശതമാനത്തിലധികം പേരും വാക്സിന്‍ സ്വീകരിച്ചു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 18 വയസിനിടയിലുള്ള 55 ശതമാനത്തിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 5,79,70,064 കൗമാരക്കാര്‍ വക്‌സിന്റെ ആദ്യ ഡോസും 4,07,45,861 പേര്‍ രണ്ടാമത്തെ ഡോസുകളും സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. വാക്സിനേഷന്‍ സ്വീകരിച്ചതിന് ശേഷവും ജാഗ്രത തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജനുവരി മാസമാണ് രാജ്യത്ത് 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തുടങ്ങിയത്. മാര്‍ച്ച്‌ 16 ന് 12 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനും ആരംഭിച്ചു. അറുപത് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനിച്ചിരുന്നു. ഇതുവരെയായി 186.90 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button