KottayamLatest

കോട്ടയത്ത് പതിനാലുകാരന്റെ ഗുണ്ടാവിളയാട്ടം

“Manju”

കോട്ടയം:  ആനന്ദ് തിയറ്ററിൽ അഴിഞ്ഞാടി പതിനാലുകാരനായ അക്രമി. തിയറ്ററിൽ സ്ഥിരമായി എത്തുന്ന പതിനാലുകാരൻ കത്തിയും, പൊട്ടിച്ച ബിയർ കുപ്പിയുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് എത്തി പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിട്ടയച്ചു. സ്ഥിരം പ്രശ്നക്കാരനായ പതിനാലുകാരൻ തിയറ്ററിൽ എത്തുന്നവർക്കും, ജീവനക്കാർക്കും വലിയ ഭീക്ഷണിയായി മാറിയിരിക്കൂന്നു. സിനിമാ കാണുവാനെത്തുന്നവരോട് പണപ്പിരിവ് നടത്തുക കൂടി ചെയ്തതോടെ തിയറ്റർ ജീവനക്കാർ പതിനാലുകാരനെ തിയറ്ററിനുള്ളിൽ കയറ്റാതെയായി ഇതിൽ പ്രകോപിതനായി കഴിഞ്ഞ ദിവസം ജീവനക്കാരെ ഭീക്ഷണിപ്പെടുത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്ന. വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസിന് നേരെയും ഭീക്ഷണിയായി പതിനാലുകാരൻ പാഞ്ഞടുക്കുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിട്ടയക്കേണ്ടി വന്നു.

Related Articles

Back to top button