InternationalLatest

ബ്രിട്ടീഷ്  പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡെല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച്‌ ബോറിസ് ജോണ്‍സന്‍ ഖേദം രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ജനിതക മാറ്റംവന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് യുകെയില്‍ അതീവ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കിയത്. റിപബ്ലിക് ദിന പരിപാടികളിലേക്ക് മുഖ്യാതിഥിയായിട്ടാണ് ബോറിസിനെ ഇന്ത്യ ക്ഷണിച്ചിരുന്നത്.

ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സന്ദര്‍ശനം സംബന്ധിച്ച്‌ ബ്രിട്ടന്‍ വ്യക്തത വരുത്തിയത്. നിലവില്‍ 58 പേര്‍ക്കാണ് ഇന്ത്യയില്‍ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ അടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഇന്ത്യ ഏര്‍പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button