InternationalLatest

ദുബായ് എക്സ്പോയ്ക്ക് വര്‍ണാഭമായ തുടക്കം

“Manju”

ദുബായ് എക്സ്പോ 2020ന് ഉജ്ജ്വല തുടക്കം. ദുബായില്‍ നാലര കിലോമീറ്റര്‍ ചുറ്റളവില്‍ സജ്ജമാക്കിയിരിക്കുന്ന എക്സ്പോ ഗ്രാമത്തിലെ പ്രധാനവേദിയില്‍ ആണ് ഉദ്ഘാടന പരിപാടികള്‍ നടന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിനാണ് ഇനി ആറു മാസക്കാലം ദുബായ് സാക്ഷ്യം വഹിക്കുക.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഒട്ടേറെ വിസ്മയ കാഴ്ചകളാണ് എക്സ്പോ 2020 ലോകത്തിനു സമ്മാനിക്കുന്നത് . 360 ഡിഗ്രിയില്‍ കാഴ്ചകള്‍ തെളിയുന്ന ലോകത്തെ ഏറ്റവും വലിയ കുംഭ ഗോപുരമാണു മുഖ്യവേദിയായ അല്‍ വാസല്‍ പ്ലാസയില്‍ ഒരുക്കിയിരുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട് . 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന എക്സ്പോ കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണു ഈ വര്‍ഷത്തേക്ക് മാറ്റിയത് . 2022 മാര്‍ച്ച്‌ 31വരെ എക്സ്പോ തുടരും.

Related Articles

Back to top button