IndiaLatest

യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ നിരവധി ​ മൃതദേഹങ്ങള്‍

“Manju”

ലഖ്​നോ: യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ നിരവധി ​ മൃതദേഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. കോവിഡ്​ പ്രതിസന്ധിയില്‍ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ഞെട്ടിച്ചു.

തൊട്ടടു​ത്ത ഗ്രാമവാസികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ​മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണെന്നാണ് പരക്കെ ​ ഉയരുന്ന ആരോപണം. ഹാമിര്‍പുരിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ​. ശ്​മശാനങ്ങളില്‍ സംസ്​കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചുഅതേസമയം പ്രാ​ദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്​.

യുപി പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം സംബന്ധിച്ച്‌​ കൃത്യമായ കണ​ക്കുകളില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍ തന്നെ മൃതദേഹം എന്തുചെയ്​തുവെന്നും ഭരണകൂടങ്ങള്‍ക്ക്​ വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ മരണ നിരക്ക് കൂടുതലാണ്​. കാണ്‍പുര്‍, ഹാമിര്‍പുര്‍ ജില്ലകളിലാണ്​ മരണനിരക്ക്​ ഏറ്റവും കൂടുതായി കാണപ്പെടുന്നത് .

ഹാമിര്‍പുരിലെ ഒരു ഗ്രാമത്തില്‍ യമുനയുടെ തീര​ത്താണ്​ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്​. കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണ്​ മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാരിലൊരാള്‍ പറയുന്നു. കോവിഡ്​ 19 നെ തുടര്‍ന്നുള്ള ഭീതിയും മൃതദേഹം സംസ്​കരിക്കാതെ നദിയിലൊഴുക്കാന്‍ ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നതായാണ് വാര്‍ത്തകള്‍.

Related Articles

Back to top button