KeralaLatest

വയോധികന്‍റെ മൃതദേഹം കണ്ടത്തി

“Manju”

കോട്ടയം: കുമാരനെല്ലൂര്‍ അനുപമയില്‍ ചന്ദ്രശേഖരന്‍ നായരുടെ (78) മൃതദ്ദേഹമാണ്
ഇന്ന് വൈകുന്നേരം അഞ്ചരയോടെ വേങ്ങച്ചേരി കടവിന് സമീത്ത് നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വീടിനോടു ചേര്‍ന്നുള്ള കാവില്‍ വിളക്ക് തെളിയിക്കുന്നതിന് മുന്നോടിയായി തൊട്ടടുത്തുള്ള പുത്തന്‍കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കാണാതായ കടവിന് 500 മീറ്റര്‍ അകലെ വേങ്ങച്ചേരി കടവിന് സമീപം മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button