InternationalLatest

കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തി​നു പി​ന്നി​ല്‍ അ​ന്ത​രീ​ക്ഷമ​ലി​നീ​ക​ര​ണ​മെന്ന് റി​പോ​ര്‍​ട്ട്

“Manju”

ശ്രീജ.എസ്

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തി​നു പി​ന്നി​ല്‍ അ​ന്ത​രീ​ക്ഷമ​ലി​നീ​ക​ര​ണ​മെന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട്. ജര്‍മ്മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയിലെ ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വായു മലിനീകരണം പൊതുജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. കൊവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിസര്‍ച്ച്‌ സൂചിപ്പിക്കുന്നത്. ആരോഗ്യവാനായ ഒരാള്‍ക്ക് കൊവിഡും പരിസ്ഥിതി മലിനീകരണവും മരണ കാരണമാകുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, മറ്റൊരു രോഗമുള്ളവര്‍ക്ക് ഇവ രണ്ടും പിടിപെടുമ്പോള്‍ മരണം സംഭവിക്കുന്നു. പരിസ്ഥിതി മലീനീകരണത്തെ സംബന്ധിച്ച്‌ 2003ല്‍ പുറത്തിറങ്ങിയ സാര്‍സ് പഠന റിപ്പോര്‍ട്ടുകളും ഇറ്റലിയിലെ നിലവിലെ അവസ്ഥയും കൂടി ഇവര്‍ പഠന വിഷയമാക്കിയിട്ടുണ്ട്.

Related Articles

Back to top button