KeralaLatest

സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ഇടമാകണം ആരാധനാലയങ്ങൾ- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കുന്നത്തൂർ: മതത്തിനും വിശ്വാസങ്ങൾക്കുമതീതമായി സാമുദായിക സൗഹാർദ്ദം കൂടി ഊട്ടിയുറപ്പിക്കുന്ന ഇടമാകണം ആരാധനാലയങ്ങളെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മാനാമ്പുഴ തൃക്കണ്ണാപുരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആദ്ധ്യത്മിക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി . വിളക്കും തിരിയുമായി നടക്കുന്ന പലരുടെയും ഉള്ളിൽ കത്തിനിൽക്കാൻ എണ്ണയില്ലെങ്കിൽ പ്രകാശം ചൊരിയാൻ കഴിയില്ല. വിളക്കും തിരിയുമല്ല വെളിച്ചം, ഉള്ളിൽ ആരും കാണാതെ എരിയുന്ന എണ്ണയാണ് വെളിച്ചം. തന്റെ വേഷമെന്താണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവരിൽനിന്നു മാത്രമേ വെളിച്ചമുണ്ടാകുവെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ക്ഷേത്രം പ്രസിഡന്റ് ശ്രീരാജൻ . എസ്. സവിതം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ്. രാധാകൃഷ്ണപിള്ള, അനിൽകുമാർ, ഉത്സവ കമ്മിറ്റി ചെയർമാൻ ദീപു. ഡി, കൺവീനർ മധുകുമാരൻപിള്ള എന്നിവർ പ്രസംഗിച്ചു. പ്രഭാഷണത്തിന് ശേഷം കുമാരി കൗമുദി. സി.എസ് സംഗീതസദസ്സ് അവതരിപ്പിച്ചു . ഏപ്രിൽ 14 ന് ആരംഭിച്ച ഉത്സവം ഇന്ന് സമാപിക്കും. വൈകിട്ട് കെട്ടുകാഴചയും ദീപക്കാഴചയും ആകാശവിസ്മയവും ഉണ്ടാകും. രാത്രി 8 ന് ഓച്ചിറ മഹിമയുടെ ആഭിമുഖ്യത്തിൽ പ്രമാണി എന്ന നാടകം നടക്കും.

Related Articles

Back to top button