KeralaLatest

നവഒലി ജ്യോതിർദിനം – 23, ഡിപ്പാർട്ട്മെന്റ് കോഡിനേഷൻ മീറ്റിംഗ് നടന്നു.

“Manju”

ശാന്തിഗിരി : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ മെയ്‌ 1 മുതൽ 6 വരെ നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളുടെ ഡിപ്പാര്‍ട്ട്തലത്തിലുള്ള കോര്‍ഡിനേഷന്‍ മീറ്റിംഗ് ഇന്ന് വൈകിട്ട് 4.00 ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സര്‍വ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സര്‍വ്വാദരണീയ ജനനി ദിവ്യ ജ്ഞാനതപസ്വിനി,  ആര്‍ട്സ് & കള്‍ച്ചര്‍ ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ജനന്മ ജ്ഞാന തപസ്വി, ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, ഗൃഹസ്ഥാശ്രമസംഘം ഇന്‍ചാര്‍ജ് ആദരണീയ ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, മാതൃമണ്ഡലം ഇന്‍ചാര്‍ജ് ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി, സീനിയര്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഓഫീസ് ഓഫ് ദി ജനറല്‍ സെക്രട്ടറി ഡി.പ്രദീപ് കുമാര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഓഫീസ് ഓഫ് ദി ഓര്‍ഗനൈസിംഗ് സെക്രട്ടറി റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി പ്രമോദ് തുടങ്ങിയവരും മറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡിവിഷന്‍ യൂണിറ്റ് ചുമതലക്കാരും പങ്കെടുത്ത് സംസാരിച്ചു.

Related Articles

Back to top button