IndiaKeralaLatestThiruvananthapuram

ലോ​ക ഭ​ക്ഷ്യദി​ന​ത്തി​ല്‍ 75 രൂ​പ​യു​ടെ നാ​ണ​യ​വും 17 പു​തി​യ വി​ത്തി​ന​ങ്ങ​ളും

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി : ലോ​ക ഭ​ക്ഷ്യദി​ന​ത്തി​ല്‍ 75 രൂ​പ​യു​ടെ നാ​ണ​യ​വും 17 പു​തി​യ ഇനം വി​ത്തി​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . ഭ​ക്ഷ്യോ​ത്പാ​ദ​നരം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​ക്യ​രാ​‌ഷ‌്ട്ര സ​ഭ​യു​ടെ കീ​ഴി​ലു​ള​ള ഫു​ഡ് ആ​ന്‍ഡ് അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ 75-ാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പ്ര​തീ​കാ​ത്മ​ക​മാ​യാ​ണ് മോദി 75 രൂ​പ​യു​ടെ നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്.

പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത 17 വി​ത്തു​ക​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത് . പോ​ഷ​കാ​ഹാ​ര കു​റ​വ് ഉ​ള്‍​പ്പെ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ലോ​ക ഭ​ക്ഷ്യ​ദി​നം പ്രേ​ര​ക​മാ​ക​ട്ടെ​യെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷ​ത്തെ സ​മാ​ധാ​ന​ത്തി​നു​ള​ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​നെ മോ​ദി അ​ഭി​ന​ന്ദി​ക്കുകയും ചെയ്തു .

Related Articles

Back to top button