LatestThiruvananthapuram

നിയമസഭാ മാധ്യമ അവാര്‍ഡ് പ്രഖ്യാപനവും ലോഗോ പ്രകാശനവും 27ന്

“Manju”

തിരുവനന്തപുരം ; സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച്‌ കേരള നിയമസഭയില്‍ തുടക്കം കുറിച്ച വിവിധ പരിപാടികളുടെ തുടര്‍ച്ചയായി, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാ ദിനമായ ഏപ്രില്‍ 27ന് വൈകിട്ട് 3.30ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ‘പവര്‍ ഓഫ് ഡെമോക്രസി-നാഷണല്‍ വിമന്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ് കേരള-2022’ന്റെ ഭാഗമായുള്ള വെബ്സൈറ്റിന്റെ ലോഞ്ച്, ലോഗോ പ്രകാശനം, 2021ലെ നിയമസഭാ മാധ്യമ അവാര്‍ഡ് പ്രഖ്യാപനം എന്നിവ നടക്കും.

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് വെബ്സൈറ്റ് ഉദ്ഘാടനവും 2021ലെ നിയമസഭാ മാധ്യമ അവാര്‍ഡ് ജേതാക്കളുടെ പ്രഖ്യാപനവും നടത്തും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കോണ്‍ഫന്‍സിന്റെ ലോഗോ പ്രകാശനം ചെയ്യും.

Related Articles

Back to top button