KeralaLatest

നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

“Manju”

തെന്നിന്ത്യന്‍ സിനിമയില്‍ നായകനായിരുന്ന നടന്‍ മോഹന്‍ ശര്‍മ്മക്ക് നേരെ ആക്രമണം. താൻ ക്രൂരമായ ആക്രമണം നേരിട്ടതായി നടൻ തന്നെയാണ് വെളിപ്പെടുത്തിയത്. മോഹൻ ശര്‍മ്മ ഇപ്പോള്‍ ചെന്നൈയില്‍ ആണ് സ്ഥിരം താമസം. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ വസതിയിലേക്ക് മടങ്ങിവരവെയാണ് നടനു നേരെ ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയുണ്ടെന്നാണ് വിവരം. ഇദ്ദേഹം കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മോഹന്‍ ശര്‍മ്മ സംഭവം സംബന്ധിച്ച്‌ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച്‌ വ്യക്തമാക്കി.

വീടുവില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ബ്രോക്കറുമായുള്ള വാക്ക് തര്‍ക്കത്തില്‍ നടൻ കേസ് കൊടുത്തിരുന്നു. പിന്നാലെയാണ് ആക്രമണ ഉണ്ടായത്. കാറില്‍ നിന്നും പിടിച്ചിറക്കി ബ്രോക്കര്‍ നിയോഗിച്ച ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് താരം പറയുന്നത്. ന്റെ മുഖം അടിച്ചു പൊളിച്ചെന്നും ആസിഡ് ആക്രമണത്തിന് ശ്രമിച്ചുവെന്നും മോഹന്‍ പറയുന്നു. പരാതിയില്‍ പൊലീസ് വധശ്രമത്തിന് അടക്കം കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button