InternationalLatest

നടി ആന്‍ ഹെഷ് അന്തരിച്ചു

“Manju”

 

ലോസ്‌ആഞ്ചലസ്: കാറപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ നടി ആന്‍ ഹെഷ് (53) അന്തരിച്ചു.

ഓഗസ്റ്റ് 5ന് ആന്‍ ഓടിച്ചിരുന്ന കാര്‍ ലോസ്‌ആഞ്ചലസിലെ മാര്‍ വിസ്റ്റയിലെ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.

അമിതവേഗത്തില്‍ പാഞ്ഞെത്തിയ മിനി കൂപ്പറില്‍ ആന്‍ മാത്രമാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തിയത്.

അനതര്‍ വേള്‍ഡ് എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ആന്‍ ശ്രദ്ധനേടിയത്. ദി അ‌ഡ്വെഞ്ചേഴ്സ് ഒഫ് ഹക്ക് ഫിന്‍, സിക്സ് ഡേയ്സ് സെവന്‍ നൈറ്റ്സ്, സൈക്കോ, റിട്ടേണ്‍ ടു പാരഡൈസ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Related Articles

Back to top button