IndiaLatest

ആസ്തമയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കൊവിഡിനെ ചെറുക്കുമെന്ന് പുതിയ പഠനം

“Manju”

ബംഗളൂരു: ആസ്ത്മ രോഗികള്‍ ഉപയോഗിക്കുന്ന മരുന്ന് കൊവിഡ് 19 പരത്തുന്ന വൈറസ് ശരീരത്തിനുള്ളില്‍ ഇരട്ടിക്കുന്നത് (റെപ്ലിക്കേഷന്‍) തടയുമെന്ന് ഗവേഷകര്‍. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ (ഐഐഎസ്‌സി) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പഠനപ്രകാരം ആസ്ത്മ, ഹേ ഫീവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മോണ്ടെലുകാസ്റ്റ് എന്ന മരുന്നാണ് കൊവിഡ് 19 നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

കൊവിഡ് വൈറസ് അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന ശക്തമായ ഇന്‍ഹിബിറ്ററുകള്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള ഒരു വഴികാട്ടിയാകുന്ന തന്മാത്രയായി മോണ്ടെലുകാസ്റ്റ് സോഡിയം ഹൈഡ്രേറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഇ ലൈഫ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്. രാജ്യത്ത് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതില്‍ ഒട്ടുമിക്ക കേസുകളും ഒമിക്രോണ്‍ വകഭേദമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

Related Articles

Back to top button