IndiaLatest

എയിംസില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ നഴ്‌സിംഗ് സ്റ്റാഫ്

“Manju”

ദില്ലി ; എയിംസില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ നഴ്‌സിംഗ് സ്റ്റാഫ്. നഴ്‌സസ്‌ യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്‌ളയുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. ഹരീഷ് കുമാര്‍ കജ്‌ളയുടെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്‌സിക്യൂട്ടീവുകള്‍ക്കും യൂണിയന്‍ അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്‌സസ്‌ അസോസിയേഷന്‍ അറിയിച്ചു. ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്‌സുമാര്‍ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിഷേധിച്ചിരുന്നു. നിരവധി പേര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഹരീഷ് കജ്‌ളക്ക് നേരെ മാത്രമായിരുന്നു നടപടി.

ഹരീഷ് കുമാര്‍ കജ്‌ളയുടെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്‌സിക്യൂട്ടീവുകള്‍ക്കും യൂണിയന്‍ അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും യൂണിയന്‍ സെക്രട്ടറി വ്യക്തമാക്കി. നേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് അസോസിയേഷന്‍ തീരുമാനം.

Related Articles

Back to top button