LatestThiruvananthapuram

അമിത് ഷാ അടുത്തമാസം എത്തും ; സുരേഷ് ഗോപിയെ സജീവമാക്കും

“Manju”

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കേ, കേരളത്തില്‍ പാര്‍ലമെന്റ് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഇപ്പോഴേ സജ്ജമാകാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം.

എം.പി സ്ഥാനമൊഴിഞ്ഞ നടന്‍ സുരേഷ് ഗോപിയുടെ താരപരിവേഷം ഇതിനായി ഉപയോഗപ്പെടുത്തും. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സുരേഷ് ഗോപി ഇപ്പോള്‍ തൃശൂരില്‍ സജീവമാണ്. കൂടാതെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകും.

തയ്യാറെടുപ്പുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തില്‍ വരാനിരുന്നതാണ്. ഔദ്യോഗികാവശ്യങ്ങള്‍ കാരണം വരവ് മാറ്റി. മേയ് പതിനഞ്ചിന് മുമ്പ് എത്തുന്ന അമിത്ഷായുമായി ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ വിശദകൂടിക്കാഴ്ച നടത്തും. പുതിയ സന്ദര്‍ശന തീയതി പിന്നീടറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു.

Related Articles

Back to top button