IndiaLatest

രഥഘോഷയാത്ര കറണ്ട് കമ്പിയില്‍ തട്ടി, കുട്ടികളടക്കം 11 മരണം

“Manju”

തഞ്ചാവൂര്‍: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയാണ് തഞ്ചാവൂരില്‍ നിന്നും പുറത്തു വരുന്നത്. തഞ്ചാവൂരിലെ അപ്പര്‍ കോവിലിലെ രഥഘോഷയാത്രയ്ക്കിടയിലാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട രഥഘോഷയാത്ര കറണ്ട് കമ്പിയില്‍ തട്ടി 11 പേര്‍ മരണമടഞ്ഞു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. യാത്രയ്ക്കിടയില്‍ രഥം ഒരു വളവ് തിരിയവേ,ഹൈടെന്‍ഷന്‍ വൈദ്യുത ലൈനുമായി സമ്ബര്‍ക്കത്തില്‍ വരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചനം പ്രകടിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ വീതവും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.

Related Articles

Back to top button