KeralaLatest

യൂണിറ്റ് മീറ്റിംഗുകൾ നടന്നു

“Manju”

പോത്തൻകോട് :നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഏരിയ( റൂറൽ) പരിധിയിലുള്ളയൂണിറ്റുകളായ ലക്ഷ്മിപുരം, ജനസേവികപുരം, പോത്തൻകോട്, കരുണപുരം, കാഞ്ഞപാറ യൂണിറ്റൂകളുടെ യൂണിറ്റ് മീറ്റിംഗുകൾ ഇന്നലെ വൈകിട്ട് നടന്നു.

ലക്ഷ്മിപുരം യൂണിറ്റ് മീറ്റിങ്ങിൽ ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ആദരണീയ സ്വാമി ജന സമ്മതൻ ജ്ഞാന തപസ്വി പ്രഭാഷണം നടത്തി. സജീവ് എടക്കാടൻ സ്വാഗതവു ദീപ്തി സി. കൃതജ്ഞതയും അറിയിച്ചു.

ജനസേവികപുരം യൂണിറ്റ് മീറ്റിഗിൽ ആദരണീയ സ്വാമി ജനനന്മ ജ്ഞാന തപസ്വി, ബ്രഹ്മചാരി മനോജ് കുമാർ സി പി എന്നിവർ പ്രഭാഷണം നടത്തി. സോമലത ഹരിദാസ് സ്വാഗതവുംജയശ്രീ എൻ കൃതജ്ഞതയും അറിയിച്ചു.

കരുണാപുരം യൂണിറ്റ് മീറ്റിംഗിൽ സർവ്വാദരണീയ ജനനി ദിവ്യ ജ്ഞാന തപസ്വിനി, ആദരണീയ സ്വാമി ജന മോഹനൻ ജ്ഞാന തപസ്വി എന്നിവർ സംസാരിച്ചു. ഡോക്ടർ ആഭിൽ മോഹൻ സ്വാഗതവും ഓമന എ പി കൃതജ്ഞതയും അറിയിച്ചു.

പോത്തൻകോട് യൂണിറ്റ് മീറ്റിംഗിൽ ആദരണീയ ജനനി കൃപ ജ്ഞാന തപസ്വിനി, ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി എന്നിവർ സംസാരിച്ചു. അനിതാ സുധീർ സ്വാഗതവും സീമ.ആർ കല്ലുവട്ടം കൃതജ്ഞതയും അറിയിച്ചു.

കാഞ്ഞിരംപാറ യൂണിറ്റ് മീറ്റിംഗ് ആദരണീയ ജനനി പ്രമീള ജ്ഞാന തപസ്വിനി മുഖ്യപ്രഭാഷണം നടത്തി. ബാബു പി പി സ്വാഗതം ആശംസിച്ച യോഗത്തിൽ സുഭാഷ്ചന്ദ്രൻ കെ. സംസാരിച്ചു. മോഹനൻ എ. കൃതജ്ഞത രേഖപ്പെടുത്തി.

 

Related Articles

Back to top button