HealthLatest

ഇന്ന് ലോക കേൾവി ദിനം

യുവാക്കളിൽ കേൾവിക്കുറവ് ഏറുന്നു; 5 വർഷത്തിനുള്ളിൽ 25 % വർധന

“Manju”

തിരുവനന്തപുരം: കേരളം കേൾക്കാതെ പോകുന്നൊരു വസ്തുത: യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ തോതിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഏറെയും 60 വയസ്സിനു താഴെയുള്ളവർ. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന വില്ലൻ.
ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് 50% ആണെന്ന് ഡോക്ടർ സുൽഫി എൻ.നൂഹു പറഞ്ഞു. കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഹെ‍ഡ‍്സെറ്റ് ഉപയോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു കേടുപാടു സംഭവിക്കും.
ഇങ്ങനെ നഷ്ടമാകുന്ന കേൾവിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല. സംസ്ഥാനത്തു കേൾവിക്കുറവ് ഉള്ളവരിൽ 80% പേരും അതു തിരിച്ചറിയുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.

Related Articles

Back to top button