InternationalLatest

സൗദിയില്‍ കൃത്രിമ മഴക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

“Manju”

ജിദ്ദ: സൗദിയില്‍ കൃത്രിമ മഴക്കായുള്ള നടപടികള്‍ ആരംഭിച്ചു. റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ ഇതിനുള്ള ശ്രമം തുടങ്ങിയതെന്ന് പരിസ്ഥിതിജലകാര്‍ഷിക വകുപ്പ് മന്ത്രി എന്‍ജി.അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഫദ്ലി പറഞ്ഞു.

പ്രതിവര്‍ഷം 100 മില്ലി മീറ്ററില്‍ കൂടാത്ത നിലവിലെ നിരക്കില്‍നിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക ഉത്തേജക പദാര്‍ഥങ്ങള്‍ വിതറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

സ്ഥിരമായ നദികളും തടാകങ്ങളുമില്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കൃത്രിമ മഴ പെയ്യിക്കാന്‍ അടുത്തിടെയാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button