KeralaLatest

ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

“Manju”

എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. പ്രതിമായുള്ള വാഹനം കണ്ണൂരിലെത്തി. മേലൂർ മാമാക്കുന്ന് വെച്ച് പ്രതിയെ എത്തിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയാണ് വാഹനം പഞ്ചറായത്. വേറൊരു വാഹനമെത്തിച്ച്‌ പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു.

ഇന്നുതന്നെ പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം പ്രതിയ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. തുടർന്നാകും ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമർപ്പിക്കുക.

Related Articles

Back to top button